ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പഴയ സ്വത്ത് വിവരക്കണക്കുകള്‍ പുറത്ത് വിട്ടതോടെ അവ 'നിധി' ആണെന്നും സര്‍ക്കാരിനു അവകാശപ്പെട്ടത് ആണെന്നും പരക്കെ അഭിപ്രായം ഉയരുന്നുണ്ട്. എന്നാല്‍ വസ്തുതകള്‍ അങ്ങിനെയല്ല പറയുന്നത്. ഇത്രയേറെ മൂല്യം വരുന്ന സ്വത്ത് എന്നൊക്കെ അഭിമാനിക്കമെങ്കിലും അവ ഒന്നും ഉപയോഗ യോഗ്യമല്ല. സര്‍ക്കാരിനു ശതകോടിക്കണക്കിന് ഭൂമി ആസ്തിയുന്ടെങ്കില്‍ എന്ത് കാര്യം? അതൊന്നും ഉപയുക്തമായ പണം അല്ലല്ലോ. ഉപയോഗ യോഗ്യമായ പണം മാത്രമാണ് സാമ്പത്തിക സ്രോതസ്സ് എന്ന നിലയില്‍ കാണുവാന്‍ കഴിയൂ. അല്ലാത്തവ മൂല്യമുള്ള സ്വത്തുക്കളുടെ കണക്കില്‍ പെടുത്താം എന്നല്ലാതെ മറ്റെന്തു ഗുണം? പണമായി മാറ്റുവാന്‍ തീരുമാനിക്കുവാന്‍ സര്‍ക്കാരിനു തല്ക്കാലം അധികാരമില്ല. അതാണ് നിയമം അനുശാസിക്കുന്നത്.
കേരളത്തില്‍ കണ്ടെത്തപ്പെടുന്ന പുര വസ്തു നിധി ശേഖരണങ്ങള്‍ എല്ലാം നിയന്ത്രിക്കപ്പെടുന്നത് 1968 ലെ കേരള ട്രഷര്‍ ട്രോവ് ആക്റ്റ് പ്രകാരമാണ്. ഈ നിയമത്തിലെ 3 ആം വകുപ്പ് പറയുന്നത് 'നിധി എന്നത് മണ്ണിനടിയില്‍ നിന്ന് ലഭിക്കുന്നതും, ഉടമ ആരെന്നു നിശ്ചിതം അല്ലാത്തതുമായ സ്വത്തുക്കള്‍ എന്ന് ആകുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തി എന്ന ഉടമ ഉള്ളിടത്തോളം കാലം ഈ ആഭരണ ശേഖരം നിധി എന്ന പരിധിയില്‍ വരുന്നില്ല. തന്നെയുമല്ല അവ മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തിട്ടുള്ളവയുമല്ല. അത് കൊണ്ട് ഈ അമൂല്യ ശേഖരം ഒരു നിധി എന്ന് കരുതി സര്‍ക്കാരിനു അവകാശപ്പെടുവാന്‍ കഴിയുകയില്ല.
5. The Kerala Treasure Trove Act, 1968 was enacted to unify the laws relating to treasure trove in the State of Kerala. The expression "treasure trove" has been defined in S.2(b) of the Act to mean money, bullion or other valuables found hidden in the earth, the owner of which is unknown. S.3 of the Act says that whenever any treasure trove exceeding in amount or value, twenty five rupees; or of historical, archaeological or artistic or interest, whatever be its value, is found the finder shall, as soon as practicable, give to the collector notice in writing of the nature and amount or approximate value of such treasure trove, of the place in which it was found and of the date of the finding.
---------------------------------------------------------
2007(4)KLTSN 74
ഇത് സംബന്ധിച്ച ഒരു വിധി 2007 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെടുത്തി ക്ഷേത്ര സ്വത്തിന്റെ അവകാശം ആര്‍ക്കെന്ന് ചിന്തിക്കുമ്പോള്‍ നിയമ പരമായി അതിനുത്തരം ലഭിക്കും.
1979 ലെ ഒരു സുപ്രീം കോടതി വിധിയില്‍ നിയമ വിധേയമായ ഒരു വ്യക്തിത്വം ആണ് ക്ഷേത്രങ്ങളിലെ ആരാധന മൂര്‍ത്തികള്‍ എന്ന് തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ക്ഷേത്രത്തിലെ സ്വത്തുക്കളുടെ ഉടമ ആരാധന മൂര്‍ത്തിയാണ്. ഇവിടെ അത് ശ്രീ പത്മനാഭ സ്വാമി എന്ന മൂര്‍ത്തിയാണ്. ഒരു സ്ഥിരം 'മൈനര്‍' എന്നാണ് ഇങ്ങനെയുള്ള മൂര്തികളുടെ നിയമ വ്യക്തിത്വ രൂപം. ഇവരെ അടുത്ത സുഹൃത്തിനു പ്രതിനിധീകരിക്കാം എന്നതിനാല്‍ അടുത്ത വിശ്വാസിക്ക്, അഥവാ ആരാധകന്, അഥവാ കാര്യങ്ങള്‍ നോക്കി നടത്തുന്ന ആളിന് ആണ് സ്വത്തുക്കള്‍ നോക്കി നടത്തുന്നതിനുള്ള അധികാരം. ഇവിടെ അത് ശ്രീ പത്മനാഭ ക്ഷേത്ര സമിതിക്കാണ്. ആയതു ഒരു ട്രസ്ടായി രജിസ്റ്റര്‍ ചെയ്തെങ്കിലും ഇല്ലെങ്കിലും സമിതിയുടെ അവകാശം ഈ വിഗ്രഹത്തിന്റെ അടുത്ത ആള്‍ എന്ന നിലയില്‍ വേണം ചോദിക്കേണ്ടത്. അതാണ് രാജകുടുംബത്തിനു പറ്റിയ തെറ്റ്. രാജകുടുംബം ഈ വിഗ്രഹത്തെ പ്രതിനിധീകരിക്കാതെ സുപ്രീം കോടതിയെ ക്ഷേത്രം തങ്ങളുടേത് എന്ന് സ്ഥാപിക്കുവാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. എന്നാല്‍ നിയമ പരമായ ഈ വസ്തുത കോടതിയെ അവര്‍ക്ക് ബോധ്യപ്പെടുത്തുവാന്‍ സാധിച്ചില്ല തന്നെ. അത് കൊണ്ട് പത്മനാഭ സ്വാമി എന്ന വിഗ്രഹ രൂപിയുടെ അവകാശം ഇല്ലാതെയവുന്നുമില്ല, സംഗതിയില്‍ സര്‍ക്കാരിനു കൈകടതാനുമാവില്ല.
A Ruling on to whom assets of idol go.
"20. Before dealing with these contentions, it will be appropriate to have a clear idea of the concept, the legal character and incidents of Shebaitship. Property dedicated to an idol vests in it an ideal sense only; ex necessitas, the possession and management has to be entrusted to some human agent. Such an agent of the idol is known as Shebait in Northern India. The legal character of a Shebait cannot be defined with precision and exactitude. Broadly described, he is the human ministrant and custodian of the idol, its earthly spokesman, its authorised representative entitled to deal with all its temporal affairs and to manage its property. As regards the administration of the debuttar, his position is analogous to that of a Trustee; yet he is not precisely in the position of a Trustee in the English sense, because under Hindu Law, property absolute dedicated to an idol, vests in the idol, and not in the Shebait. Although the debutter never vests in the Shebait, yet, peculiarly enough, almost in every case, the Shebait has a right to a part of the usufruct, the mode of enjoyment, and the amount of the usufruct depending again on usage and custom, if not devised by the founder."
-------------------------------------------------
AIR 1979 SC 1682
by JJ. R.S.Sarkaria, V.D.Tulsapurkar - in
Prafulla Quoron Requitte &others Vs.Satya Quoron Requitte.
ചുരുക്കത്തില്‍ ശ്രീ പത്മനാഭ സ്വാമി എന്ന ധനികനായ ആരാധന മൂര്‍ത്തിയെ അദ്ദേഹത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചു പരിപളിച്ച്ചു വന്ന ഒരു അടുത്ത വിശ്വാസിക്ക് പ്രതിനിധീകരിക്കവുന്നതും അയാള്‍ക്ക് സ്വത്തുക്കള്‍ ശ്രീ പത്മനാഭ സ്വാമിക്ക് വേണ്ടി വിനിയോഗിക്കുകയും ചെയ്യാം. അതിനെ തടയുവാന്‍ മറ്റു നിയമ നിര്‍മ്മാണങ്ങള്‍ നടത്തിയാല്‍ അല്ലാതെ പറ്റില്ല. അത് കൊണ്ട് ക്ഷേത്ര സ്വത്തിനെ പറ്റിയുള്ള തര്‍ക്കങ്ങള്‍ അനാവശ്യവും അബദ്ധജടിലവുമാനെന്നു പറയാതെ വയ്യ.
Sunday, July 3, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment